ട്വൻ്റിഫോർ കേരള ക്രിക്കറ്റ് ചലഞ്ച് ആവേശത്തിൽ ദുബായ്

പ്രവാസി മലയാളികളുടെ സ്വപ്നഭൂമിയായ യു എ ഇയിൽ ക്രിക്കറ്റ് ആവേശമുണർത്തി ട്വൻ്റിഫോർ . കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് യു എ ഇയിൽ സംഘടിപ്പിച്ച 24KCC ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് വൻവിജയത്തോടെ അവസാന ദിവസത്തിലേക്കെത്തിയിരിക്കുന്നു. ജൂൺ13,14,15 തിയതികളിലായായി ഫ്രാഗ്രൻസ് വേൾഡ്, ലുലു എക്സ്ചയ്ഞ്ച്, നെല്ലറ എന്നിവരുടെ സഹകരണത്തോടെ Danube Sports World സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ.
Read Also:ഒളിമ്പിക് ദിനാചരണം: ക്വിസ് സംഘടിപ്പിച്ച് ഒളിമ്പിക്‌സ് അസോസിയേഷനും ട്വന്റിഫോറും
ടൂർണമെന്റിനോടനുബന്ധിച്ച് ‘പ്രവാസ ലോകത്ത് നിന്നൊരു മലയാളി മങ്ക’, ’24KCC Junior Super Model Contest’ കൂടാതെ ‘ക്വീൻ ഓഫ് പുട്ട്’ എന്നി നിരവധി മത്സരങ്ങളും ഇന്ന് Danube Sports World സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻനായർ, നടന്മാരായ ആസിഫ് അലി, ആനന്ദ് മൻമദൻ,വിജയകുമാർ ;ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’യുടെ സംവിധായകൻ സേതുനാഥ് പദ്മകുമർ എന്നിവരും ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനായി ഇന്ന് എത്തുന്നു. കൂടാതെ ‘ആഭ്യന്തര കുറ്റവാളി’ സിനിമയുടെ വിജയാഘോഷവും Danube Sports World സ്റ്റേഡിയത്തിൽ 24KCC ഇതോടൊപ്പം നടത്തുന്നു.
Story Highlights : Dubai is in the midst of excitement for the Twenty Four Kerala Cricket Challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here