Advertisement

ഒളിമ്പിക് ദിനാചരണം: ക്വിസ് സംഘടിപ്പിച്ച് ഒളിമ്പിക്‌സ് അസോസിയേഷനും ട്വന്റിഫോറും

June 15, 2025
Google News 3 minutes Read
olympics quiz 24 news

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക്‌സ് അസോസിയേഷനും ട്വന്റിഫോറും സംയുക്തമായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ റീല്‍സ് മത്സരവും നടത്തും. (olympics quiz 24 news)

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷനും ട്വന്റിഫോറും സംയുക്തമായ് സ്‌പോര്‍ട്‌സ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വിഭാഗങ്ങളായുള്ള മത്സരങ്ങള്‍ ഉണ്ടാകും. രണ്ടു വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം.

കേരളത്തിലെ 14 ജില്ലകളിലും മത്സരം നടത്തും. തിരഞ്ഞെടുക്കുന്ന വരെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. കൂടാതെ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല റീല്‍സ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

Read Also: പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന്; യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധിയും എത്തും

ലഹരിക്കെതിരെയുള്ള സന്ദേശം ഉയര്‍ത്തി BE SPORTY, SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കിയാണ് റീല്‍സ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ തയ്യാറാക്കി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ഒളിമ്പിക്‌സ് അസോസിയേഷനെ ടാഗ് ചെയ്യുകയും ചെയ്യുന്നതാണ് മത്സരത്തിന്റെ രീതി. പ്ലസ് ടു, കോളേജ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പ്രചാരം ലഭിക്കുന്ന റീലിന് സമ്മാനം ലഭിക്കും. സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജൂണ്‍ 20ന് മുന്‍പായി താഴെക്കാണുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം: https://keralaolympic.org/quiz_competition.php, ബന്ധപ്പെടേണ്ട നമ്പര്‍: 62383 58439

Story Highlights : olympics quiz 24 news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here