ഫ്‌ളവേഴ്‌സിൽ ലൈവ്; ശ്രീകണ്ഠൻ നായർ ലോക റെക്കോർഡിലേക്ക്

ശ്രീകണ്ഠൻ നായർ ഗിന്നസ് റെക്കോർഡിടുന്ന പരിപാടി ഇപ്പോൾ ഫ്‌ളവേഴ്‌സിൽ തത്സമയം. ഇടവേളകളില്ലാതെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ടോക്ക് ഷോയിൽ നിലവിലെ ലോക റെക്കോർഡിനെ മറികടക്കുകയും പരമാവതി ചോദ്യങ്ങൾ ചോദിച്ചുമാണ് ശ്രീകണ്ഠൻ നായർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്നത്.
ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡിലേക്കാണ് ഇതോടെ ശീകണ്ഠൻ നായർ അടുക്കുന്നത്. പരിപാടി തത്സമയം ഫഌവേഴ്‌സിൽ ഇന്ന് രാവിലെ 11.30 മുതൽ സംപ്രേഷണം ആരംഭിച്ചു.
ശ്രീകണ്ഠൻ നായരുടെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്‌കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ലൈവ് ടോക്ക് ഷോയ്ക്കു ശേഷം മലയാളത്തിലെ നക്ഷത്ര താരങ്ങളും ഫ്‌ള വേഴ്‌സ് കലാകാരന്മാരും ചേർന്നൊരുക്കുന്ന അത്യപൂർവ ദൃശ്യവിരുന്നായ ഫ്‌ള വേഴ്‌സ് സ്റ്റാർ നൈറ്റും നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here