വെള്ളം പാഴാക്കിയാൽ ഇനി 2000 രൂപ പിഴ!

വേനൽക്കാലത്ത് വെള്ളം പാഴാക്കിയാൽ 2000 രൂപ പിഴ. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനാണ് വെള്ളം പാഴാക്കുന്നവരെ പൂട്ടാൻ പിഴയുമായി രംഗത്തെത്തിയിരിക്കുന്നത്.
പുൽത്തകിടികൾ നനയ്ക്കുക, മുറ്റം കഴുകുക, കാറുകളും മറ്റ് വാഹനങ്ങളും കഴുകുക തുടങ്ങി വെള്ളം ദുരുപയോഗം ചെയ്യുന്നവർ 2000 പിഴ അടയ്ക്കേണ്ടി വരും. ഇത്തരത്തിൽ വെള്ളം പാഴാക്കുന്നവരുടെ വീഡിയോയോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ പോലും വെള്ളംപാഴാക്കിയയാൾക്ക് പിഴ നൽകേണ്ടി വരും. കുടിവെള്ളത്തിന്റെ ബില്ലിനൊപ്പമാണ് പിഴയും അടയ്ക്കേണ്ടി വരും. വെള്ളം പാഴാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ മറ്റുള്ളവർക്കും അധികാരികളെ അറിയിക്കാമെന്ന് ചീഫ് എൻജിനിയർ മനോജ് ബൻസാൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here