Advertisement

ആരോഗ്യത്തിനായി അതിരാവിലെ കുടിക്കാം ഒരു ഗ്ലാസ് നെല്ലിക്ക വെള്ളം

January 8, 2025
2 minutes Read
gooseberry

രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് നെല്ലിക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി – ഓക്സിഡന്റുകള്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച നെല്ലിക്ക പിറ്റേന് രാവിലെ കുടിക്കുകയോ അല്ലെങ്കില്‍ നെല്ലിക്ക പൊടി ചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുടിക്കുകയോ ചെയ്യാം.

അറിയാം നെല്ലിക്ക വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

  • രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിലെ അണുബാധ തടയാനും ഇത് ഏറെ സഹായകരമാണ്.
  • നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മികച്ച ദഹനപ്രക്രിയയ്ക്കും അമിതവണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
  • നെല്ലിക്കയിലെ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ സ്‌ട്രെസ് കുറയ്ക്കുന്നതിനും കൊളാജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ചെയ്യുന്നു കൂടാതെ ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കി , അകാല വാര്‍ദ്ധക്യം തടയുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തി പ്രമേഹം കുറയ്ക്കുന്നു . പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക ഏറെ ഗുണകരണമാണ് .
  • മുടിയുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. നെല്ലിക്കയിലടങ്ങിയിരിക്കുന്ന ന്യൂട്രിയന്റുകള്‍, വിറ്റാമിനുകള്‍,എന്നിവ മുടി വളരാനും, താരം മുടികൊഴിച്ചില്‍ എന്നിവ അകറ്റാനും സഹായിക്കുന്നു.
  • നെല്ലിക്ക വെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുകയും , ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുകയും ചെയ്യുന്നു.

Story Highlights : Drink a glass of gooseberry water early in the morning for health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top