ഭർതൃവീട്ടുകാരുടെ മുന്നിൽ ബഹുമാനസൂചകമായി മുട്ടുകുത്താൻ നിർബന്ധിച്ചു; ദേഷ്യം കയറിയ വധു മുഖത്തടിച്ചു

ഭർതൃവീട്ടുകാരുടെ മുന്നിൽ ബഹുമാനസൂചകമായി മുട്ടുകുത്താൻ നിർബന്ധിച്ചതിന് മുഖത്തടിച്ച് നവവധു. ചൈനയിലാണ് സംഭവം.
ചുവന്ന നിറത്തിൽ ചൈനീസ് പരമ്പരാഗത വേഷമണിഞ്ഞ വധു ബഹുമാനസൂചകമായി വരന്റെ വീട്ടുകാരുടെ മുന്നിൽ കുനിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ സുഹൃത്ത് ഇവരുടെ കഴുത്തിന് പിന്നിൽ പിടിച്ച് കുനിക്കുകയായിരുന്നു. ഇതിൽ ദേഷ്യംകേറിയ വധു ഇയാളുടെ മുഖത്തടിക്കുകയായിരുന്നു.
ഭർതൃവീട്ടുകാരുടെ മുന്നിൽ ബഹുമാനസൂചകമായി കുനിയുന്ന ചൈനീസ് ആചാരമാണ് കോ-ടോ. കോ-ടോ ചൈനീസ് വിവാഹാചാരത്തിന്റെ ഭാഗമാണ്. ഇത് ചെയ്യാൻ സന്നധയായിട്ടുകൂടി തന്റെ കഴുത്തിപിടിച്ച് കുനിച്ചതോടെയാണ് വധുവിന് ദേഷ്യം കയറിയത്.
ദേഷ്യം കയറിയ വധു പെട്ടെന്ന് എഴുനേറ്റ് ഇയാളുടെ മുഖത്തടിക്കുകയും ഇയാളെ ആൾക്കൂട്ടത്തിലേക്ക് തള്ളുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
Angry Bride Slaps Guest video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here