ലക്ഷ്യം തിരഞ്ഞെടുപ്പ്; ലിംഗായത്ത് സ്വതന്ത്ര്യ മതമായി അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

Lingayath religion

ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ് ലിം​ഗാ​യ​ത്തു​ക​ളെ പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച നാ​ഗ​മോ​ഹ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് അനുസരിച്ച് ലിംഗായത്തുകൾക്ക് മതപദവി നൽകാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്ത് വിശ്വാസികളുടെ കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കം ബിജെപിയെ തളര്‍ത്തിയേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top