സല്‍മാന്റെ അന്നത്തെ സൂപ്പര്‍ നായിക ഇന്ന് ഈ അവസ്ഥയിലാണ്

pooja dadwal

വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്നാല്‍ പല താരങ്ങളുടെയും അവസ്ഥ ദയനീയമാണ്. അത്തരത്തില്‍ പല താരങ്ങളുടേയും ജീവിതം നമ്മള്‍ കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കാണ് വീര്‍ഗാട്ടി എന്ന ബോളിവുഡ് ചിത്രത്തിലെ നായിക പൂജ ദഡ്വാള്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരു ചായ പോലും വാങ്ങിക്കുടിക്കാന്‍ പോലുമുള്ള സാമ്പത്തിക നില ഇന്ന് ഈ താരത്തിനില്ല. നവഭാരത് ടൈംസാണ് ഈ നായികയുടെ ഇപ്പോഴത്തെ അവസ്ഥ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

ക്ഷയരോഗമാണ് പൂജയ്ക്ക്. മുബൈയിലെ ശിവദി ആശുപത്രിയിലാണ് ചികിത്സ. ആറ് മാസമായി ചികിത്സയിലാണ്. 1995ലാണ് സല്‍മാനും പൂജയും നായികാനായകന്മാരായി വീര്‍ഗാട്ടി എന്ന ചിത്രം പുറത്ത് വരുന്നത്. ചികിത്സയ്ക്ക് സഹായം തേടി തന്റെ ‘ഹീറോ’ സല്‍മാനം ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് നായിക.ഒരു വീഡിയോ അയച്ചിട്ടുണ്ട്. അത് കണ്ടാല്‍ അദ്ദേഹം എന്നെ സഹായിക്കുമെന്ന വിശ്വാസമുണ്ടെന്നാണ് പൂജ പറയുന്നത്. വര്‍ഷങ്ങളായി ഗോവയില്‍ കാസിനോവയില്‍ ജോലിയായിരുന്നു പൂജയ്ക്ക്. രോഗം തളര്‍ത്തിയതോടെ ജോലിയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. ഇപ്പോള്‍ ഒരു ചായയുടെ കാശിന് പോലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുകയാണ്- പൂജ പറയുന്നു.


ഹിന്ദുസ്ഥാന്‍, സിന്ദൂര്‍ കി സുഗന്ദ് തുടങ്ങിയ ചിത്രങ്ങളിലും പൂജ അഭിനയിച്ചിരുന്നു. സിനിമ കുറഞ്ഞതോടെയാണ് മാനേജറുടെ ജോലിയ്ക്ക് പോയി തുടങ്ങിയത്.

pooja dadwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top