റാഫേല്‍ ഇടപാടില്‍ മോദിക്ക് വീണ്ടും രാഹുലിന്റെ വിമര്‍ശനം

rahul gandh gets list on kpcc president

റാഫേൽ ഇടപാടിൽ 526 കോടി രൂപയുടെ യുദ്ധവിമാനത്തിന് മോദി സർക്കാർ നൽകിയത് 1670 കോടിയെന്ന് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഇതിനെക്കുറിച്ച്‌ പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നലെ നടത്തിയ പ്രസംഗത്തിലും മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്‍റെ പേരാണ് മോദിയെന്ന് ഇന്നലെ രാഹുല്‍ ആരോപിച്ചിരുന്നു. റാഫേല്‍ യുദ്ധവിമാനത്തിന്റെ ചെലവിനെ കുറിച്ച് രാഹുല്‍ ഇതിനു മുന്‍പും പലതവണ മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top