ബിജെപി കോര്‍ കമ്മിറ്റിയില്‍ മുരളീധരന് വിമര്‍ശനം

കെ.എം. മാണിക്കെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ച ബിജെപി നേതാവ് വി.മുരളീധരന് പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. മാണിയെ പോലൊരു നേതാവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് പാര്‍ട്ടി വിലയിരുത്തി. മുരളീധരന്റെ പ്രസ്താവന ഉചിതമല്ലെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി. മുരളീധരനെതിരെ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള പരാതി നല്‍കിയിരുന്നു. ശ്രീധരന്‍ പിള്ളയുടെ പരാതി യോഗത്തില്‍ വായിച്ചു. അതേ തുടര്‍ന്നാണ് മുരളീധരനെതിരെ കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നത്. മാണി അഴിമാതിക്കാരനാണെന്നും, എന്‍ഡിഎ മുന്നണിയിലേക്ക് അത്തരക്കാരെ സ്വീകരിക്കില്ലെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here