വോട്ട് തന്നെയാണ് വലുതെന്ന് കുമ്മനം; ബിജെപിയില്‍ തമ്മിലടി തുടരുന്നു

Mani wth Kummanam

കെ.എം. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്നതിനെ കുറിച്ച് ബിജെപിയില്‍ തമ്മിലടി. ബിജെപി നേതാവ് വി. മുരളീധരന്റെ നിലപാടിനെ പൂര്‍ണ്ണമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ബിജെപിക്ക് ആരുമായും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം പറഞ്ഞു. മാണിയെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നും, മാണി അഴിമതിക്കാരനാണെന്നും കഴിഞ്ഞ ദിവസം വി. മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരനെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ ബിജെപിയില്‍ മാണിയെ ചൊല്ലി നേതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലാണെന്ന് വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top