ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

m natarajan
എഐഎഡിഎംകെ വിമത നേതാവ് വികെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.  അഞ്ച് മാസം മുമ്പാണ് കരള്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നടരാജന്‍ വിധേയനായത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലാക്കിയിരുന്നു. ശനിയാഴ്ച രാത്രി നെഞ്ചുവേദന വന്നതോടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഭര്‍ത്താവിന്റഎ ആരോഗ്യ നില കാണിച്ച് ഒക്ടോബറില്‍ ശശികല അഞ്ച് ദിവസത്തെ പരോളില്‍ പുറത്ത് വന്നിരുന്നു.
m  natarajan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top