പ്രണയാഭ്യര്‍ത്ഥന നിരസിച്ച ആണ്‍കുട്ടിയുടെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു

acid attack

പ്രണയാഭ്യർത്ഥന നിരസിച്ച 17 കാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ബംഗ്ലാദേശിലാണ് സംഭവം. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.  ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ധാക്ക സ്വദേശിയായ മഹ്‌മുദുൽ ഹസൻ മറൂഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 16 കാരിയായ പെൺകുട്ടിയെയും അമ്മയെയും ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയാണ് പെണ്‍കുട്ടിയ്ക്ക് ആസിഡ് വാങ്ങി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതിനുശേഷം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മഹ്‌മുദുലിനെ പെണ്‍കുട്ടി ആക്രമിച്ചത്. വഴിയിൽ മഹ്മുദുലിനെ തടഞ്ഞു നിർത്തിയശേഷം പെൺകുട്ടി പ്രണയാഭ്യർത്ഥന നടത്തി. ഏതാനും മാസങ്ങളായി പെൺകുട്ടി മഹ്‌മുദുലിനോട് പ്രണയാഭ്യർത്ഥന നടത്തുന്നുണ്ടായിരുന്നു. അപ്പോഴും പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന  മഹ്‌മുദുൽ നിരസിച്ചതോടെയാണ് പെണ്‍കുട്ടി ആക്രമിച്ചത്. മഹ്‌മുദുലിന്റെ മുഖം മുഴുവൻ പൊളളലേറ്റിട്ടുണ്ട്. വലതുതോളിനും പൊളളലേറ്റിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top