ക്രിക്കറ്റും ഫുട്‌ബോളും കൊച്ചിയില്‍ നടത്താന്‍ കഴിയും; കെസിഎ

നവംബറില്‍ കേരളത്തില്‍ നടക്കേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദിയെ കുറിച്ചുള്ള അനിശ്ചിതത്വം തീരുന്നില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെ ക്രിക്കറ്റ് മത്സരം നടത്താന്‍ കഴിയുമെന്ന അഭിപ്രായത്തിലാണ് കെസിഎ ഇപ്പോഴും. എന്നാല്‍, ഇന്ന് നടന്ന സംയുക്ത ചര്‍ച്ചയില്‍ കെസിഎ, ജിസിഡിഎ, ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇതേ കുറിച്ച് ഔദ്യോഗിക തീരുമാനത്തില്‍ എത്തിയിട്ടില്ല. തിരുവനന്തപുരത്ത് ക്രിക്കറ്റ് മാത്രവും, കൊച്ചിയില്‍ ഫുട്‌ബോള്‍ മാത്രവും നടത്തുമെന്ന തീരുമാനം ആര്‍ക്കും ഇല്ലെന്നും നേതൃത്വം വ്യക്തമാക്കി. നവംബര്‍ 1ന് ഏകദിന മത്സരം നടന്നാലും ഗ്രൗണ്ടിലെ ടര്‍ഫ് ഫുട്‌ബോളിന് അനുയോജ്യമായ നിലയില്‍ പുനഃസ്ഥാപിക്കാന്‍ 22 ദിവസം മാത്രം മതിയെന്നാണ് ഇന്നത്തെ യോഗത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് അധികൃതരും അറിയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ, ക്രിക്കറ്റ് മത്സരം നടത്തിയതിന്റെ പേരില്‍ ഫുട്‌ബോള്‍ മത്സരത്തെ ദോഷമായി ബാധിക്കില്ല. ക്രിക്കറ്റും ഫുട്‌ബോളും ഒരുമിച്ച് നടത്താവുന്ന രീതിയിലാണ് കലൂര്‍ സ്‌റ്റേഡിയം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ക്രിക്കറ്റ് മത്സരം കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്നാണ് ജിസിഡിഎയും വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം കൊച്ചിയില്‍ തന്നെ നടത്താനാണ് സാധ്യതകള്‍. കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം ഇതേക്കുറിച്ച് ഔദ്യോഗികമായി തീരുമാനമെടുക്കും. കെസിഎ എടുക്കുന്ന തീരുമാനത്തെ അനുകൂലിക്കുമെന്നാണ് ബിസിസിഐയും അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here