വായ്പ്പാ തട്ടിപ്പ്; കനിഷ്‌ക് ജ്വല്ലറിക്കെതിരെ പരാതി

വായ്പ്പാ തട്ടിപ്പ് ആരോപിച്ച് കനിഷ്‌ക് ജ്വല്ലറിക്കെതിരെ സിബിഐക്ക് പരാതി. 824 കോടി രൂപ വായ്പയെടുത്തെന്നാണ് കനിഷ്‌ക് ജ്വല്ലറിയ്‌ക്കെതിരെയുള്ള പരാതി. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കൺസോർഷ്യമാണ് പരാതി നൽകിയിരിക്കുന്നത്.
2017 നവംബർ 11 ന് എസ്ബിഐയാണ് തട്ടിപ്പാരോപിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നാലെ മറ്റ് ബാങ്കുകളും വരികയായിരുന്നു. 2017 മാർച്ചോടെ എട്ട് ബാങ്കുകൾക്കും തിരിച്ചടവ് നൽകുന്നത് കനിഷ്‌ക് നിർത്തിയിരുന്നു. ശേഷം 2017 ഏപ്രിലോടെ 14 ബാങ്കുകളിലേക്കുള്ള വായ്പ്പാ തിരിച്ചടവും നിന്നു.
ഏപ്രിൽ 5, 2017 ൽ ബാങ്കുകൾ സ്റ്റോക് ഓഡിറ്റ് ആരംഭിച്ചപ്പോൾ കനിഷ്‌ക് അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് മെയ് 25, 2017 ൽ കനിഷ്‌കിന്റെ കോർപറേറ്റ് ഓഫീസ്, ഫാക്ടറി, ഷോറൂം എന്നിവ സന്ദർശിച്ചപ്പോഴാണ് അവിടെ കമ്പനിയുടെ ഒരു തരത്തിലുള്ള പ്രവർത്തനവും ഇല്ലെന്ന് അറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here