ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന് കാണിച്ച് കുട്ടിയെ സ്പൈസ് ജെറ്റ് വിമാനത്തില്‍ കയറ്റിയില്ല

ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന കാരണം പറഞ്ഞ് ചികിത്സയിലിരുന്ന കുട്ടിയുടെ യാത്ര നിഷേധിച്ച് സ്പെസ് ജെറ്റ്. കോഴിക്കോട് സ്വദേശിയായ ഇഷാനോടാണ് സ്പെസ് ജെറ്റ് അധികൃതരുടെ ക്രൂരത. അപകടത്തിൽപ്പെട്ട ഇഷാൻ വിദഗ്ധ ചികിത്സ കഴിഞ്ഞ കുടുംബത്തോടൊപ്പം മടങ്ങവെ ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.
18ന് രാവിലെ ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇഷാന്‍. വാഹനപകടത്തെ തുടർന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് പോയതായിരുന്നു ഇഷാന്റെ കുടുംബം. ഉമ്മയും ജ്യേഷ്ഠനുമൊപ്പമാണ് ഇഷാനൊപ്പം ഉണ്ടായിരുന്നത്. ഇഷാന് യാത്ര ചെയ്യാൻ പറ്റില്ലെന്ന് വിമാന കമ്പനി അധികൃതർ പറയുകയായിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും യാത്ര ചെയ്യാൻ തടസ്സമില്ലെന്നും കാണിച്ച് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടായിരുന്നു. ഇത് കാണിച്ചിട്ടും അധികൃതര്‍ ഇഷാന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയില്ല. ഡോക്ടറെ വിളിച്ച് പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. ഒടുവില്‍ ഇവരെ കയറ്റാതെയാണ് വിമാനം പോയത്. പിന്നീട് മറ്റൊരു വിമാനത്തിലാണ് ഇഷാനും കുടുംബവും കോഴിക്കോടേക്ക് പോയത്.
മണികൂറുകളോളം വിമാനത്താവളത്തിൽ ഇരുത്തി ബുദ്ധിമുട്ടിച്ച വിമാന കമ്പനിക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. എയർപോർട്ട് അതോറിറ്റിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മിഷനുമാണ് പരാതി നല്‍കുകയെന്ന് കുടുംബം പറയുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here