സിറിയയിലെ വിമതകേന്ദ്രങ്ങളിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

syria ceasefire pact didnt work firing continues

സിറിയയിലെ വിമതകേന്ദ്രങ്ങളിൽ ഉണ്ടായ വ്യോമാക്രമണത്തിൽ 16 കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. സ്‌കൂളിൽ ബോംബാക്രമണം നടന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

സിറിയയിലെ വടക്ക് പടിഞ്ഞാറൻ ഭാഗത്താണ് വ്യോമാക്രണം ഉണ്ടായത്. എന്നാൽ സിറിയൻ സൈന്യമാണോ സഖ്യകക്ഷിയായ റഷ്യൻ സൈന്യമാണോ ആക്രമണം നടത്തിയെതെന്ന് വ്യക്തമായിട്ടില്ല. കഫർ ബത്തീജ് എന്ന ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top