ലോകമെങ്ങുമുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാൻ തങ്ങൾ പ്രതിബദ്ധരാണ് : മാർക്ക് സക്കർബർഗ്

തെരഞ്ഞെടുപ്പിൽ കൈകടത്താൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ലോകമെങ്ങുമുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാൻ തങ്ങൾ പ്രതിബദ്ധരാണെന്ന് സക്കർബർഗ് പറഞ്ഞു. സിഎൻഎനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്താൻ ശ്രമിച്ചുവെന്നും, അത്തരം ശ്രമങ്ങൾ തങ്ങൾ പരാജയപ്പെടുത്തിയെന്നും സക്കർബർഗ് പറഞ്ഞു.
ഇന്ത്യ, ബ്രസീൽ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണെന്നും, തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാൻ താനടങ്ങുന്ന സ്ഥാപനം കഴിയുന്നതെല്ലാം ചെയ്യുമെന്നും സക്കർബർഗ് പറഞ്ഞു.
2017 ലെ ഫ്രഞ്ച് തെരഞ്ഞെടുപ്പ് ഫലത്തേയും, അലബാമ സെനറ്റ് തെരഞ്ഞെടുപ്പ് ഫലത്തേയും സ്വാധീനിക്കാൻ വികസിപ്പിച്ച റഷ്യൻ ബോട്ടുകളെ തടയാൻ ഫോസ്ബുക്ക് എടുത്ത നടപടികളെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഇന്നലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ തങ്ങളഉടെ തെറ്റ് മാർക്ക് സക്കർബർഗ് ഏറ്റുപറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here