പൃഥ്വിയേക്കാള്‍ ഇന്ദ്രജിത്ത് വണ്ടിയോടിക്കുന്നതാണിഷ്ടം; മക്കളുടെ ഡ്രൈവിംഗിന് കുറിച്ച് മല്ലിക

പൃഥ്വിരാജിന്റെ ലംബോഗിനി കാറ് വലിയ വാര്‍ത്തയായിരുന്നു, ലക്ഷങ്ങള്‍ മുടക്കി പൃഥ്വി അതിന് മോഹിച്ച നമ്പര്‍ സ്വന്തമാക്കിയപ്പോഴും, 41ലക്ഷം രൂപ നല്‍കി കാറ് രജിസ്റ്റര്‍ ചെയ്തപ്പോഴും ലംബോര്‍ഗിനി വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഈ കാറ് ഇതുവരെ മല്ലിക സുകുമാരന്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ട് വന്നിട്ടില്ല. ഇതെ കുറിച്ച് മല്ലികാ സുകുമാരന്‍ തന്നെ പറയുന്നത് ഇങ്ങനെ. പൃഥ്വി പോര്‍ഷെ ടര്‍ബോ വാങ്ങിയപ്പോള്‍ ഇവിടെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ലംബോര്‍ഗിനി ഇതുവരെ കൊണ്ട് വന്നിട്ടില്ല. അമ്മ ആദ്യം റോഡ് നന്നാക്കാന്‍ നോക്കൂ…..കുറേ വര്‍ഷങ്ങളായി പറയുന്നുണ്ടല്ലോ ആരോടൊക്കെയോ പറഞ്ഞു ഇപ്പൊ ശരിയാക്കാമെന്നാണ് പൃഥ്വി ഇതിന് മല്ലികയ്ക്ക് നല്‍കിയിരിക്കുന്ന മറുപടി.
കരമടയ്ക്കുന്ന ഈ റോഡ് നേരെയാക്കാന്‍ ഞാന്‍ കുറെയായി നിവേദനം നല്‍കിയിട്ടുണ്ട്. മിനി ബസ് ഒക്കെ ഓടിയിരുന്ന റോഡാണ്. പക്ഷേ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. കെ.മുരളീധരന്‍ എം.എല്‍.എയുടെ മണ്ഡലത്തിലാണ് വീട്. അദ്ദേഹവും കൗണ്‍സിലര്‍മാരും ഇക്കുറി റോഡ് നന്നാക്കി തരുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.ല മല്ലിക പറയുന്നു.
ഇന്ദ്രനും പൃഥ്വിയും നന്നായി വാഹനമോടിക്കും പക്ഷേ, ഇന്ദ്രജിത്ത് ഓടിക്കുന്നതാണ് എനിക്ക് സമാധാനം. രാജുവിന് ഭയങ്കര സ്പീഡാണ്. ഇത്ര സ്പീഡ് വേണ്ടെന്ന് ഞാന്‍ പറയാറുണ്ട്. പക്ഷേ അപ്പോള്‍ അവന്‍ പറയും ഇല്ലമ്മേ റോഡ് ക്ലിയര്‍ ആകുമ്പോഴല്ലേ ഞാന്‍ സ്പീഡില്‍ പോകുന്നതെന്ന്. നമ്മുടെ കേരളത്തിലെ അവസ്ഥ പക്ഷേ അങ്ങനെയല്ല.എതിരെ വരുന്ന ആളും നിയമം പാലിക്കണമെന്ന് നിര്‍ബന്ധം ഇല്ലല്ലോ. എതിരെ വരുന്ന വണ്ടി ഏതവസ്ഥയിലാണെന്ന് നമ്മുക്ക് യാതൊരു രൂപവും ഉണ്ടായിരിക്കില്ല. പല ബസ്സിലും ഡ്രൈവറല്ല കിളിയാണ് വണ്ടിയോടിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here