മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

no proof against mani says vigilance

ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിപ്പിച്ചതായും ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കോടതി മാണിയുടെ ഹര്‍ജി അവസാനിപ്പിച്ചു.

തനിക്കെതിരെ തെളിവില്ലെന്ന് രണ്ട് വിജിലന്‍സ് ഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും
വീണ്ടും അന്വേഷണത്തിനും ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി നിയമവിരുദ്ധമാന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയെ സമീപിച്ചത് . തുടരന്വേഷണം റദ്ദാക്കണമെന്നായിരുന്നു മാണിയുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top