മുന്നണി വിട്ട ടിഡിപി തീരുമാനം നിര്‍ഭാഗ്യകരം; അമിത് ഷാ

Amit Sha

എന്‍ഡിഎ മുന്നണി വിട്ട ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) തീരുമാനം നിര്‍ഭാഗ്യകരമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ടിഡിപിയുടെ തീരുമാനം ഏകപക്ഷീയമായി പോയെന്നും അദ്ദേഹം പറഞ്ഞു. തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി നേ​താ​വും ആ​ന്ധ്ര പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് അ​മി​ത് ഷാ ​ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ച​ന്ദ്ര​ബാ​ബു ചെ​യ്ത​ത് വി​ഭ​ജ​ന രാ​ഷ്ട്രീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​ന്ധ്ര​യ്ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പി​ന്നോ​ട്ട് പോ​യി​ട്ടി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top