കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസയച്ചു

ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ വിവാദത്തിലായ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസയച്ചു. വിവരങ്ങൾ ശേഖരിച്ചതെങ്ങനെയെന്നും ആരുടെയൊക്കെ വിവിരങ്ങളാണ് ശേഖരിച്ചതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 31ന് മുമ്പായി നോട്ടീസിന് മറുപടി നൽകണമെന്നാണ് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗതവിവരം ചോർത്തി കേംബ്രിജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ദുരുപയോഗിച്ചെന്ന വെളുപ്പെടുത്തലിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ ഫോസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം തെറ്റേറ്റുപറഞ്ഞ് ക്ഷമ ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here