കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന് 14 വർഷം തടവ്

കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. കേസിൽ ലാലു പ്രസാദ് യാദവിന് ഏഴ് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

ദുംക ട്രഷറിയിൽ മൂന്നരക്കോടി പിൻവലിച്ച കേസിലാണ് വിധി. ലാലു പ്രസാദിനൊപ്പം മറ്റ് 18 പേരെയും ജഡ്ജി ശിവ് പാൽ സിംഗ് ശിക്ഷയ്ക്ക് വിധിച്ചു. കേസിൽ 12 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളിൽ ലാലു പ്രസാദ് നേരത്തെ കുറ്റക്കാരനാണെന്ന്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top