സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്; വൈദിക സമിതിയോഗത്തില്‍ സംഘര്‍ഷം

Cardinal Mar George alancheri

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിര്‍ണായക വൈദിക സമിതി യോഗത്തില്‍ സംഘര്‍ഷം. കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍ഷം. സ്ഥലത്ത് കൂടുതല്‍ പോലീസ് എത്തിയാണ് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കിയത്. ഇന്നത്തെ വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കര്‍ദ്ദിനാള്‍ അധികാരത്തില്‍ നിന്ന് മാറി നില്‍ക്കുക തന്നെ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കര്‍ദ്ദിനാള്‍ ഹൗസിനു മുന്നില്‍ പ്രതിഷേധം ഉടലെടുത്തതോടെ പോലീസ് ഇടപെട്ടു. കര്‍ദ്ദിനാള്‍ ഹൗസിനു മുന്‍പില്‍ നിന്ന് എല്ലാവരെയും പുറത്താക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top