കീഴാറ്റൂരില്‍ സര്‍ക്കാരിന്റെ ബദല്‍ സാധ്യതയോ? ; ജി.സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു

G. Sudhakaran

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ സമരം നടത്തുമ്പോള്‍ ബദല്‍ സാധ്യതകള്‍ക്കായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കീഴാറ്റൂരിലെ ബൈപ്പാസ് മേല്‍പ്പാലമായി മാറ്റി രൂപപ്പെടുത്താനുള്ള സാധ്യതകള്‍ തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. വയല്‍ക്കിളികളുടെ സമരം സര്‍ക്കാരിനെതിരായ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്നത്. മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ തേടിയാണ് ജി. സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുള്ളതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top