ജലദോഷം നിസ്സാരമാക്കി; യുവതിയ്ക്ക് കയ്യും കാലും നഷ്ടമായി

പനിയ്ക്ക് ഡോക്ടറെ കണ്ടാലും ജലദോഷത്തിന് ഡോക്ടറെ കാണുന്നത് പോയിട്ട് മരുന്ന് പോലും കഴിക്കാത്തവരാണ് നമ്മള്‍. രണ്ടോ മൂന്നോ ദിവസത്തെ ചികിത്സയില്ലായ്മ കൊണ്ട് അത് മാറുകയും ചെയ്യും. എന്നാല്‍ ഇതേ ജലദോഷം മൂലം അമേരിക്കയിലെ ഒരു യുവതിക്ക് രണ്ട് കൈയും കാലും നഷ്ടമായി. ഡെന്റല്‍ ടെക്‌നീഷ്യനുമായ ടിഫാനിക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ആറ് മക്കളാണ് ടിഫാനിയ്ക്കും കാമുകന്‍ മോയിന്‍ ഫാനോഹെമയ്‌ക്കും ഉള്ളത്. അപ്രതീക്ഷിതമായി വിധി തളര്‍ത്തിയെങ്കിലും ഇതിനെതിരെ പൊരുതാന്‍ തന്നെയാണ് ടിഫാനിയുടെ തീരുമാനം.
20 വയസ്സുള്ളപ്പോള്‍ ടിഫാനിക്ക് ആര്‍ത്രൈറ്റിസ് പിടിപ്പെട്ടിരുന്നു. അപ്പോള്‍ ഇമ്മ്യൂണോസപ്രസ്സെന്റ് എന്ന മരുന്ന് ദീര്‍ഘകാലം ടിഫാനി കഴിച്ചു. ഇക്കാരണത്താല്‍ ടിഫാനിയ്ക്ക് ഇടയ്ക്കിടെ ജലദോഷം പിടിക്കുമായിരുന്നു. അതുപോലെ തന്നെയാണ് ജീവിതം കീഴ്മേല്‍ മറിച്ച ജലദോഷവും വന്നത്.സ്ഥിരമായതിനാല്‍ ടിഫാനി ഇത് കാര്യമായി എടുത്തില്ല. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ജലദോഷം വരികയും രാത്രിയില്‍ ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ടിഫാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ടിഫാനിയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ടിഫാനിയെ ബാധിച്ചത് ബാക്ടീരിയല്‍ ന്യൂമോണിയയാണെന്ന് തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ മുന്നോട്ട് നീങ്ങിയതോടെ ടിഫാനിയുടെ നില അതീവ ഗുരുതരമായി. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു യുവതി. തുടര്‍ന്ന് കൈകാലുകളിലേക്കുള്ള രക്തയോട്ടവും കുറഞ്ഞു. ഇതോടെയാണ് കയ്യും കാലും മുറിച്ച് മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here