20 പന്തില്‍ സെഞ്ചുറി തികച്ച് സാഹയുടെ കൊടുങ്കാറ്റ്; പറത്തിയത് 14 സിക്‌സറുകള്‍!!!

Saha

ജെസി മുഖര്‍ജി ക്രിക്കറ്റ് ട്രോഫിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് 20 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി. മോഹാന്‍ ബഗാനുവേണ്ടിയാണ് സാഹ കളത്തിലിറങ്ങിയത്. എതിരാളികളായ റിക്രിയേഷന്‍ ക്ലബ് മുന്നോട്ടുവെച്ച 151 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയപ്പോഴായിരുന്നു സാഹ കൊല്‍ക്കത്തയിലെ ഗ്രൗണ്ടില്‍ ആളികത്തിയത്. 14 സിക്‌സറുകളും നാല് ഫോറുകളും അടക്കം 20 പന്തില്‍ നിന്ന് 102 റണ്‍സാണ് സാഹ നേടിയത്. 151 റണ്‍സെന്ന വിജയലക്ഷ്യം വെറും ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ മോഹന്‍ ബഗാന്‍ മറികടക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top