നഥാന്‍ കൗള്‍ട്ടറിനെ ഒഴിവാക്കി ആര്‍സിബി; പകരമെത്തുന്നത് മറ്റൊരു സൂപ്പര്‍താരം

RCB

ഐപിഎല്‍ 11-ാം എഡിഷനില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ ഓസ്‌ട്രേലിയന്‍ താരം നഥാന്‍ കൗള്‍ട്ടര്‍ ഉണ്ടാകില്ല. നിരന്തരം പരിക്കിന്റെ പിടിയിലായ ഓസീസ് താരത്തെ ആര്‍സിബി ടീം മനേജ്‌മെന്റ് ടീമില്‍ നിന്ന് ഒഴിവാക്കി.

കൗള്‍ട്ടറിന് പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍ ആര്‍സിബിയിലെത്തും. രജിസ്‌റ്റേര്‍ഡ് ആന്‍ഡ് എവൈലിബിള്‍ പ്ലെയര്‍ പൂള്‍ അടിസ്ഥാനത്തിലാണ് ആന്‍ഡേഴ്സണ്‍ ബെംഗളൂരുവിലെത്തിയത്. താരത്തിന്‍റെ അടിസ്ഥാന വിലയായിരുന്ന രണ്ട് കോടി രൂപ ബെംഗളൂരു നല്‍കും. ജനുവരയില്‍ നടന്ന താരലേലത്തില്‍ ആന്‍ഡേഴ്സണ് ആവശ്യക്കാരുണ്ടായിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top