നാളെ മുതൽ ഗ്രാമീണബാങ്ക് പണിമുടക്ക്

രാജ്യത്തെ ഗ്രാമീണബാങ്ക് ജീവനക്കാർ നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കും.
സ്വകാര്യവൽക്കരണം ഉപേക്ഷിക്കണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 49 ശതമാനം വരെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഗ്രാമീണബാങ്കുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. ഗ്രാമീണബാങ്ക് ജീവനക്കാർക്ക് പെൻഷൻ ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ആശ്രിതനിയമനം പുനരാരംഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്.
അഖിലേന്ത്യാതലത്തിൽ ആദ്യമായാണ് ഗ്രാമീണബാങ്ക് ജീവനക്കാർ തുടർച്ചയായി മൂന്ന് ദിവസം പണിമുടക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here