കശ്മീരിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു

terrorist attack in srinagar

ജമ്മു കശ്മീരിൽ ഭീകരനെ സൈന്യം വധിച്ചു. ആക്രമണത്തിൽ ഒരു യുവതിക്ക് പരുക്കേറ്റു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളിൽ അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീർ പോലീസും, 53 രാഷ്ട്രീയ റൈഫിൾസും, സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഭീകരൻ ഒരു വീട്ടിൽനിന്നും പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

തൊട്ടു പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top