വയൽകിളികളുടെ മൂന്നാംഘട്ട സമരം ഇന്ന്

വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ കണ്ണൂർ കീഴാറ്റൂരിൽ വയൽകിളികളുടെ നേതൃത്വത്തിലുളള മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും.
കെപിസിസി മുൻ പ്രസിഡൻറ് വി എം സുധീരൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയവർ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും. സിപിഎം പ്രവർത്തകർ തീയിട്ട് നശിപ്പിച്ച സമര പന്തൽ പുനസ്ഥാപിച്ചായിരിക്കും കീഴാറ്റൂരിൽ വയൽകിളികൾ സമരം പുനരാരംഭിക്കുകയ
കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയർത്തി വിവിധ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിൽ എത്തും. ഉച്ച കഴിഞ്ഞ് ഒരു മണിക്ക് തളിപ്പറമ്പിൽ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജന മാർച്ചും തുടർന്ന് കൺവെൻഷനും സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് സമരനായകൻ സുരേഷ് കീഴാറ്റൂർ മൂന്നാംഘട്ട ബൈപ്പാസ് വിരുദ്ധ സമര പ്രഖ്യാപനം നടത്തും.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുളളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here