മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇനി പിഴ

debit card

ഇനി മുതൽ മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങി ബാങ്കുകൾ.

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പർമാർക്കറ്റിലോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ കാശ് പോകുമെന്ന് ചുരുക്കം. മിനിമം ബാലൻസ് ഇല്ലാതെ ഓരോ തവണയും കാർഡ് സൈ്വപ് ചെയ്താൽ ബാങ്കുകൾ ഈടാക്കുക 17 രൂപമുതൽ 25 രൂപവരെയാണ്. ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും.

പിഴയായി 17 രൂപയാണ് എസ്ബിഐ ഈടാക്കുക. എന്നാൽ എച്ഡിഎഫ്‌സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും ഈടാക്കുക. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞതുക പിഴഈടാക്കുന്നതെന്നും ബാങ്കുകൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top