‘മരിക്കാന്‍ അനുവദിക്കണം’; സര്‍ക്കാരിന് കര്‍ഷകരുടെ നിവേദനം

‘സ്വന്തം മക്കള്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കാന്‍ പോലും വകയില്ല. ഇനിയും ജീവിക്കാന്‍ കഴിയില്ല. ഞങ്ങളെ മരിക്കാന്‍ അനുവദിക്കണം’- സര്‍ക്കാരിന് മുന്‍പില്‍ കേഴുകയാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ കര്‍ഷകരാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കുടുംബം പുലര്‍ത്താന്‍ കഴിയുന്നില്ലെന്നും വീട്ടില്‍ പട്ടിണിയാണെന്നും ചൂണ്ടിക്കാട്ടി 91 കര്‍ഷകരാണ് ഗവര്‍ണര്‍ക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുന്നത്.
നശിച്ച കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാതെ ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ദയാ വധം എന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഹൈവേ നിര്‍മ്മിക്കാനായി സര്‍ക്കാരിന് വിട്ടു കൊടുന്ന സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പട്ടിണിയിലാണെന്നും അതുകൊണ്ട് ജീവിക്കാന്‍ വഴിയില്ലാതെ മരണം മാത്രമാണ് വഴിയെന്നും കര്‍ഷകര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here