കൈകുഞ്ഞിനെയും കൊണ്ട് പരീക്ഷയെഴുതുന്ന അമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ചോരകുഞ്ഞിനെ മടിയിൽകിടത്തി പരീക്ഷയെഴുതുന്ന അമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഗോളതലത്തിൽ വരെ നിമിഷനേരെ കൊണ്ട് തരംഗമായ ഈ ചിത്രം ഒരു അഫ്ഗാൻ സ്ത്രീയുടേതാണ്. അഫ്ഗാനിസ്ഥാനിലെ ഒരു സ്വകാര്യ സർവ്വകലാശാല പ്രൊഫസർ നാസിർ ഖുസ്രോയാണ് ചിത്രം പകർത്തിയത്.
അഹ്മാദി എന്നാണ് ഈ അമ്മയുടെ പേര്. അഫ്ഗാനിസ്ഥാനിലെ ദായ്കുണ്ഡി എന്ന പ്രദേശത്ത് നിന്നും വരുന്ന ഇവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് പഠിച്ച് ഡോക്ടറാകുക എന്നത്. ആദ്യം ബെഞ്ചിലിരുന്ന മറ്റ് വിദ്യാർത്ഥികളെ പോലെ പരീക്ഷയെഴുതുകയായിരുന്നു അഹ്മാദി. എന്നാൽ മിടിയിൽ കിടന്ന കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് നിലത്തിരുന്ന പരീക്ഷയെഴുതാൻ തീരുമാനിക്കുന്നത്.
കുന്നും മലയും താണ്ടി കുഞ്ഞിനോയും ചുമലിലേറ്റി 2 മണിക്കൂർ കാൽനടയായി സഞ്ചരിച്ച് ശേഷം 9 മണിക്കൂർ ബസ്സിലും സഞ്ചരിച്ചാണ് അഹ്മാദി പരീക്ഷ നടക്കുന്ന സ്ഥലമായ നദികിലിയിൽ എത്തിയത്. 18 വയസ്സിൽ വിവാഹം കഴിഞ്ഞ അഹ്മാദി ഏറെ പ്രതിസന്ധികൾ മറികടന്നാണ് പഠിക്കാനെത്തുന്നത്.
പഠനത്തോട് താത്പര്യമുള്ള പെൺകുട്ടികളെ രണ്ടാംതരക്കാരായി കാണുന്ന അഫ്ഗാനിൽ നിന്നും വരുന്ന ഈ ചിത്രം ഏറെ സന്തോഷകരമാണെന്നാണ് ട്വിറ്ററിൽ വരുന്ന കമന്റുകൾ.
ഫോട്ടോ കണ്ട് അമ്പരന്നുപോയ അഫ്ഗാൻ വുമൻസ് റൈറ്റ് ആക്ടിവിസ്റ്റ് സഹ്‌റ യഗാന കാബൂളിൽ അഹ്മാദിക്ക് പഠന സൗകര്യമൊരുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ അഹ്മാദിക്ക് ഒമ്പത് ലക്ഷത്തിലേറെ രൂപ പഠനസഹായമായി നൽകുകയാണ് അഫ്ഗാൻ യൂത്ത് അസോസിയേഷൻ.
സാക്ഷരതയിൽ ലോകത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യത്തുനിന്നും ഇത്തരമൊരു കാഴ്ച്ച ലോകത്ത് നല്ലമാറ്റം വരുന്നുവെന്ന ശുഭപ്രതീക്ഷയാണ് നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here