ഇത് സൗഹൃദമല്ല; പകരം വീട്ടാന്‍ ഇന്ന് ബ്രസീല്‍/ജര്‍മനി പോരാട്ടം

മാറക്കാനയിലെ കണക്ക് തീര്‍ക്കാനും, പകരം വീട്ടാനും ബ്രസീലിന് ഒരു അവസരം കിട്ടിയിരിക്കുകയാണ്. പകരം വീട്ടാനുള്ളതുകൊണ്ട് തന്നെ മത്സരത്തെ വെറും സൗഹൃദമായി കാണാന്‍ മഞ്ഞപട തയ്യാറല്ല. ലോകകിരീടവും ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ തങ്ങളെ നാല് വര്‍ഷം മുന്‍പ് 7-1ന് പരാജയപ്പെടുത്തിയ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്കെതിരെ 2018 ലോകകപ്പ് സൗഹൃദ പോരാട്ടത്തില്‍ ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങും. ഇന്ന് രാത്രി 12.15നാണ് ബ്രസീല്‍-ജര്‍മനി സൗഹൃദ പോരാട്ടം നടക്കുക. നാല് വര്‍ഷം മുന്‍പത്തെ ബ്രസീല്‍ അല്ല ഇന്നത്തെ മഞ്ഞപട. കളിയില്‍ അടിമുടി മാറ്റം വരുത്തി ലോകകപ്പ് യോഗ്യത ഏറ്റവും ആദ്യം സ്വന്തമാക്കിയ ടീമാണ് അവര്‍. അതിനാല്‍ തന്നെ ജര്‍മ്മനി വിയര്‍പ്പൊഴുക്കേണ്ടി വരും.

മറ്റൊരു സൗഹൃദ മത്സരത്തില്‍ ഇന്ന് അര്‍ജന്റീന ശക്തരായ സ്‌പെയിനെ നേരിടും. നിലവില്‍ രണ്ട് ടീമുകളും മികച്ച നിലവാരം പുലര്‍ത്തുന്നതിനാല്‍ ഈ മത്സരവും ചൂടുപിടിക്കും. ഇന്ന് രാത്രി 1 മണിക്കാണ് അര്‍ജന്റീന-സ്‌പെയില്‍ പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ബൂട്ടണിയാതിരുന്ന മെസി ഇന്ന് അര്‍ജന്റീനക്കു വേണ്ടി കളത്തിലിറങ്ങിയേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top