ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

അണ്ണാ ഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. തുടർച്ചയായ 16-ാം ദിവസമാണ് ലോക്സഭ തടസപ്പെടുന്നത്. കാവേരി ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അണ്ണാ ഡിഎംകെ അംഗങ്ങൾ പാർലമെന്‍റിൽ ബഹളം തുടരുന്നത്. ബഹളത്തെ തുടർന്ന് ആദ്യ ലോക്സഭ ഒരു മണിക്കൂർ നിർത്തിവച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് 12 ആരംഭിച്ചപ്പോഴും ബഹളം തുടർന്നതിനാൽ ഇന്നത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പിരിയുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.
ബഹളത്തെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്നും സ്പീക്കറുടെ പരിഗണനയ്ക്ക് വന്നില്ല. ടിഡിപി, വൈഎസ്ആർ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം തുടങ്ങി ആറ് കക്ഷികളാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. എല്ലാ അംഗങ്ങളും സീറ്റിൽ ഇരിക്കാതെ അവിശ്വാസപ്രമേയം പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയായിരുന്നു സ്പീക്കർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here