എംഎല്‍എമാര്‍ക്ക് പ്രത്യേക വിമാനബത്ത; നിയമസഭയിലേക്ക് ഇനി പറന്നും വരാം

Kerala Legislative Assemblyy

കേരളത്തിലെ എംഎല്‍എമാര്‍ക്ക് വിമാനബത്ത ആനുകൂല്യം അനുവദിച്ചു. എംഎല്‍എമാര്‍ക്ക് ഇനി നിയമസഭയിലേക്ക് വിമാനത്തിലും എത്താം. ഇതിനുവേണ്ടി 50000 രൂപ ഓരോ വര്‍ഷവും ഒരു എംഎല്‍എക്ക് ചെലവഴിക്കാം. നിയമസഭാ കമ്മിറ്റികളില്‍ എത്താന്‍ വേണ്ടി മാത്രമായിരുന്നു ഇതുവരെ വിമാനബത്ത ഉണ്ടായിരുന്നത്. ഈ നിയമമാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളിലും വര്‍ധനവ് ഉണ്ടാകും. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ച ബില്‍ നിയമസഭയില്‍ പാസാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top