തിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു; ബിജെപിയെ ട്രോളി എന്‍.എസ്. മാധവന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കുന്നതിനും മുന്‍പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയെ ട്രോളി എഴുത്തുകാരനായ എന്‍.എസ്. മാധവന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് എന്‍.എസ്. മാധവന്‍ ബിജെപിക്കെതിരെ വെടി പൊട്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സ്ഥിതിക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് ഫലം ബിജെപി പുറത്തുവിടുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു എന്‍.എസ്. മാധവന്റെ ട്വീറ്റ്. “ബിജെപി ഐടി സെല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് കാത്തിരിക്കുന്നു” എന്നായിരുന്നു എന്‍.എസ്. മാധവന്‍ ട്വീറ്റില്‍ കുറിച്ചത്.
Now waiting for BJP IT Cell to announce results also. #KarnatakaElections2018
— N.S. Madhavan (@NSMlive) March 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here