സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കി; വീണ്ടും നടത്തും

CBSE students

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ പരീക്ഷകളില്‍ രണ്ടെണ്ണം റദ്ദാക്കി വീണ്ടും നടത്താന്‍ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയിരിക്കുന്നത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പരീക്ഷകള്‍ വീണ്ടും നടത്തുന്ന തിയതി അറിയിച്ചിട്ടില്ല.

ചോദ്യപേപ്പര്‍ ചോര്‍ന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ റദ്ദാക്കിയത്. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നത് വസ്തുതാപരമായി ബോര്‍ഡ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. വീണ്ടും നടത്തുന്ന പരീക്ഷകളുടെ തിയതി ഒരാഴ്ചക്കുള്ളില്‍ സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top