പോലീസ്, എക്‌സൈസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ഉത്തരവിറക്കുമെന്ന് സർക്കാർ

സംസ്ഥാനത്ത് പോലീസ്, എക്‌സൈസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് നിയമ തടസ്സങ്ങൾ ഒഴിവാക്കി പ്രത്യേക ഉത്തരവിറക്കുമെന്ന് സർക്കാർ. സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.

ഇതിനായി പൊലീസ് ആക്ട് ഭേദഗതി ചെയ്യും. ഉത്തരവ് ഹാജരാക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കാൻ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top