നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച; കീഴാറ്റൂരിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

Pinarayi Vijayan CM

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ബൈപാസ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കീഴാറ്റൂരിനെ കുറിച്ച് ഡല്‍ഹിയിലല്ല ചര്‍ച്ച ചെയ്യേണ്ടത്. അതേ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് കേരളത്തിലാണ്. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മറ്റ് കാര്യങ്ങളാണ് ചര്‍ച്ചയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് അതിക്രമങ്ങള്‍ പെരുകുന്നു എന്ന വിമര്‍ശനത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസിനെയും ആഭ്യാന്തര വകുപ്പിനെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. സംസ്ഥാനത്തെ പോലീസ് സംവിധാനം മികച്ച നിലവാരത്തിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top