Advertisement

താജ്മഹൽ സന്ദർശനം സമയം മൂന്ന് മണിക്കൂറായി ചുരുക്കി

March 28, 2018
0 minutes Read
taj mahal

താജ്മഹൽ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായതോടെ സന്ദർശകർ ഇവിടെ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം. സന്ദർശകസമയം മൂന്ന് മണിക്കൂറായി ചുരുക്കിയിരിക്കുകയാണ് അധികൃതർ. ഏപ്രിൽ മുതൽ ഇത് നിലവിൽവരുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കി.

താജ്മഹൽ സന്ദർശനത്തിനുള്ള പ്രവേശന ടിക്കറ്റിന് ഇനി മൂന്നു മണിക്കൂർ മാത്രമേ സാധുതയുണ്ടായിരിക്കൂ. കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർ പ്രത്യേക ചാർജ് നൽകണം.

നിലവിൽ പ്രതിദിനം അമ്പതിനായിരം പേരാണ് താജ്മഹൽ സന്ദർശിക്കുന്നത്. പലരും ദീർഘനേരം താജ്മഹലിൽ ചിലവഴിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശന സമയത്തിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top