കാണാതായ ഒമ്പതാംക്ലാസുകാരനെ കണ്ടെത്തി

missing 14 year old nimish found from railway station

തിരുവനന്തപുരത്തു നിന്നും കാണാതായ ഒമ്പതാംക്ലാസുകാരൻ നിമിഷിനെ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കുട്ടിയെ കണ്ടുകിട്ടിയത്. പരീക്ഷ ഫലം പ്രതീക്ഷിച്ചതാകാത്തതിൽ വിഷമിച്ചാണ് കുട്ടി വീട്ടിൽനിന്നും ഇറങ്ങിപോയതെന്ന് പിതാവ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം പട്ടം നിവാസി അബ്രഹാമിന്റെ മകൻ നിമിഷ് വി എബ്രഹാമിനെയാണ് കാണാതായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് എബ്രഹാം പോലീസിൽ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top