മെഡിക്കൽ കോളേജിൽ കാലൊടിഞ്ഞു കിടക്കുന്നയാളുടെ വിരൽ ഞെരിച്ച് അറ്റൻഡർ

attender

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്നയാളോട് ക്രൂരത കാണിച്ച് അറ്റൻഡർ. വൃദ്ധന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് രോഗിനിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാറിന്റെ ക്രൂരതയ്ക്കിരയായത് വിളക്കുപാറ സ്വദേശി വാസുവായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം. അപകടം പറ്റി കാലോടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുന്ന രോഗിയോടാണ് ആ വാർഡിലെ നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാർ ക്രൂരമായി പെരുമാറുന്നത്. രോഗിയുടെ കൈവിരലുകൾ ഇയാൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും രോഗിയെ അടിക്കാൻ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top