Advertisement

റേഡിയോ ജോക്കിയുടെ കൊലപാതകം; അഞ്ചു പേര്‍ പോലീസ് കസ്റ്റഡിയില്‍

March 30, 2018
0 minutes Read
RJ Rajesh

മുൻ റേഡിയോ ജോക്കി രാജേഷിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച്‌ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകികള്‍ക്കായി വാഹനം ഒരുക്കി കൊടുത്തതെന്ന് സംശയിക്കുന്ന അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേ സമയം, കൊലയാളികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാറും കണ്ടെത്തിയിട്ടുണ്ട്. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷൻ നൽകിയത് വിദേശത്തുനിന്നാണെന്നുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു. ആലുപ്പുഴയിലെ നാല് ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് തിരിച്ചിറിഞ്ഞിട്ടുണ്ട്. ഇവർക്ക് സ്വിഫ്റ്റ് കാർ തരപ്പെടുത്തികൊടുത്ത മൂന്നു പേരെ കായംകുളത്തുനിന്നും കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top