വര്‍ഗീയ വിദ്വേഷം പടര്‍ത്തിയ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചും വാര്‍ത്തകളെ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തിയും പ്രവര്‍ത്തിച്ചിരുന്ന സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പോസ്റ്റ് കാര്‍ഡിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ അറസ്റ്റിലായി. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രാവണബലെഗൊളയിൽ വാഹനാപകടത്തിൽ ഒരു ജൈനസന്യാസിക്ക് പരിക്കേറ്റ സംഭവത്തെ വളച്ചൊടിച്ച് വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലാണ് പോസ്റ്റ് കാർഡ് ന്യൂസ് വാർത്ത നൽകിയത്. മാർച്ച് പതിനെട്ടിന് പ്രസിദ്ധീകരിച്ച വാർത്തക്ക് എതിരെയായിരുന്നു പരാതി.മഹേഷിനെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ അടക്കമുളളവർ രംഗത്തെത്തി. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ മഹേഷ് ഹെഗ്ഡെയെ പിന്തുടരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here