യേശുദേവന്റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

Good Friday

യേശുക്രിസ്തുവിന്റെ പീഢാനുഭവ സ്മരണകളില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപപരിഹാരത്തിനായി ക്രിസ്തു തന്നെതന്നെ കുരിശില്‍ സമര്‍പ്പിച്ചതിന്റെ അനുസ്മരണമാണ് ഓരോ ദുഃഖവെള്ളിയിലും ക്രൈസ്തവര്‍ ആചരിക്കുന്നത്.

പീലാത്തോയിന്റെ അരമനയില്‍ നിന്നാരംഭിച്ച വിചാരണയും ക്രിസ്തുവിന്റെ കുരിശ് ചുമന്നുള്ള പീഢാനുഭവ യാത്രയും കാല്‍വരി മലമുകളിലെ ജീവാര്‍പ്പണവും ഉള്‍ക്കൊള്ളുന്ന പീഢാനുഭവ ചരിത്രവായനയാണ് ഇന്ന് ദേവാലയങ്ങളില്‍ നടക്കുന്ന പ്രധാന ശുശ്രുഷകള്‍. സമാന്തര സുവിശേഷങ്ങളാണ് പീഢാനുഭവ ചരിത്ര വായനയുടെ ആധാരം. ആയിരകണക്കിന് വിശ്വാസികളാണ് ഇന്നേ ദിവസം ക്രിസ്തുവിന്റെ പീഢാനുഭവ വേളയെ അനുസ്മരിച്ച് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കായി എത്തുക. കേരളത്തിലെ ദേവാലയങ്ങളില്‍ ഇന്ന് വൈകീട്ട് നഗരികാണിക്കല്‍ പ്രദക്ഷിണം നടക്കും. ക്രിസ്തുവിന്റെ പീഢാനുഭവത്തെ സ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയാണ് നഗരികാണിക്കല്‍ പ്രദക്ഷിണത്തിലെ പ്രധാന പ്രാര്‍ത്ഥനാ ചടങ്ങ്.

മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപപരിഹാരത്തിനായാണ് ക്രിസ്തു കുരിശില്‍ ജീവന്‍ ബലിയര്‍പ്പിച്ചതെന്നാണ് ക്രൈസ്തവവിശ്വാസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top