Advertisement

1000 വർഷത്തോളം പഴക്കമുള്ള യേശുക്രിസ്തുവിൻ്റെ പെയിൻ്റിംഗിൽ പറക്കും തളികകൾ?; കോൺസ്പിറസി തിയറി ഇങ്ങനെ

May 27, 2023
Google News 1 minute Read

1000 വർഷത്തോളം പഴക്കമുള്ള യേശുക്രിസ്തുവിൻ്റെ പെയിൻ്റിംഗിൽ പറക്കും തളികകളെന്ന് അവകാശവാദം. യേശുക്രിസ്തുവിനു മുകളിലൂടെ തളികകൾ പറക്കുന്നു എന്നാണ് കോൺസ്പിറസി തിയറി സൈറ്റായ ഏൻഷ്യൻ്റ് ഏലിയൻസ് കണ്ടെത്തിയിരിക്കുന്നത്. 11ആം നൂറ്റാണ്ടിൽ പെയിൻ്റ് ചെയ്ത ചുവർ ചിത്രത്തിലാണ് പറക്കും തളികകൾ കണ്ടെത്തിയത്. ചിത്രം വരച്ചത് ആരെന്നറിയില്ല.

ജോർജിയയിലെ സ്വെറ്റിറ്റ്സ്ഖോവേലി കത്തീഡ്രലിലെ ചുവരിലാണ് ഈ ചിത്രമുള്ളത്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ച പെയിൻ്റിംഗാണ് ഇത്. ജെല്ലിഫിഷ് പോലുള്ള രൂപം പറക്കും തളികയാവാമെന്നാണ് സൈറ്റ് പറയുന്നത്. അതേസമയം, ഇത് കാവൽ മാലാഖമാരാവാമെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. എന്നാൽ, ചിറകില്ലാത്ത മാലാഖ എന്ത് മാലാഖയാണെന്ന് സൈറ്റ് ചോദിക്കുന്നു.

Story Highlights: Old Jesus Painting UFO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here