Advertisement

ചായക്കോപ്പകളിൽ വർണം വിരിയിക്കാം; ഖത്തറിൽ കുട്ടികൾക്കായി പെയിന്റിംഗ് മത്സരം

October 26, 2024
Google News 2 minutes Read

കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ), ഖത്തറിലെ പ്രവാസി കുട്ടികൾക്കായി ” Cup” പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ റയാനിലെ അൽറയാൻ പ്രൈവറ്റ് സ്കൂളിൽ വെച്ച് ജൂനിയർ ( അഞ്ചു വയസ്സിനും എട്ടു വയസ്സിനും ഇടയിൽ) ഇന്റർമീഡിയറ്റ് ( എട്ടു വയസ്സിനും 13 വയസ്സിനും ഇടയിൽ ) എന്നീ രണ്ട് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടക്കുക.

ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നവർ 2016 നവംബർ5നും 2019 നവംബർ 5നുമിടയിൽ ജനിച്ചവരായിരിക്കണം. ഇന്ററിമീഡിയേറ്റ് വിഭാഗത്തിൽ മത്സരിക്കുന്നവർ 2011 നവംബർ 5 നും 2016 നവംബർ 4നുമിടയിൽ ജനിച്ചവരായിരിക്കണം.

പേപ്പർ കപ്പുകളിൽ സ്കെച്ച്പെൻ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യേണ്ടത്.
വരക്കുന്നതിന് ആവശ്യമായ പേപ്പർ കപ്പുകൾ സംഘാടകർ നൽകുന്നതാണ്. വിജയികൾക്ക് ട്രോഫിയും സർട്ടിക്കറ്റുകളും നൽകുമെന്ന്ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
77199690, 55658574, 70331167, 55928007, 55093773 എന്നീ നമ്പറുകളിലോ www.facebook.com/caakqatar എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 5നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. അൽസഹീം ആർട്സ് ഈവൻസിൽ പ്രസിഡണ്ട് അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സിറാജ്, ട്രഷറർ ഗഫൂർ കാലിക്കറ്റ്, എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ആശ ഗോപകുമാർ, സുഹറ മുജീബ്, ശ്രീകുമാർ, ഷഹനാസ് ബാബു, ഷഹീം മേപ്പാട്ട്, സിദ്ദീഖ് ചെറുവള്ളൂർ എന്നിവർ അടങ്ങുന്ന സുബ്കമ്മിറ്റിക്ക് രൂപം നൽകി. കാക് ഇന്റർകോളേജിയേറ്റ് സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഹുസൈൻ പി എസ് എച്ച്, സാം കുരുവിള എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.

Story Highlights : Painting competition for children in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here