ഉടമകളെത്തിയില്ലെങ്കിൽ വാഹനങ്ങൾ ലേലം ചെയ്യും; ഖത്തർ ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകളെത്തി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചെടുത്തില്ലെങ്കിൽ ലേല നടപടികളിലേക്ക് പോകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മന്ത്രാലയം അറിയിച്ചു. ഉടമകൾ അവരുടെ വാഹനങ്ങൾ ലേലം ചെയ്യുന്നത് ഒഴിവാക്കാൻ മൂന്ന് മാസത്തെ കാലയളവിനുള്ളിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്.
നിലവിൽ മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ 2025 ജൂലൈ 15 ചൊവ്വാഴ്ച മുതൽ മുപ്പത് (30) ദിവസത്തിനുള്ളിൽ ഇൻഡസ്ട്രിയൽ ഏരിയ – സ്ട്രീറ്റ് 52 ലെ വെഹിക്കിൾ ഇംപൗണ്ട്മെന്റ് വിഭാഗം സന്ദർശിച്ച് വാഹന ഉടമകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനങ്ങൾ തിരിച്ചെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ കാലയളവിൽ വാഹന ഉടമകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അവ പൊതു ലേലത്തിൽ വിൽക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Story Highlights : Qatar to auction impounded vehicles if not claimed within 3 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here